ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കുളച്ചലിനു സമീപം ഇണയത്ത് വലിയ തുറമുഖം സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തത്വത്തില്‍ അംഗീകാരം നല്കി.
തുറമുഖ നിര്‍മ്മാണത്തിനു തമിഴ്നാട്ടിലെ മൂന്നു പ്രമുഖ തുറമുഖങ്ങളായ വി.ഒ. ചിദംബരനാര്‍ പോര്‍ട്ട് ട്രസ്റ്റ്, ചെന്നൈ പോര്‍ട്ട് ട്രസ്റ്റ്, കാമരാജ് പോര്‍ട്ട് ട്രസ്റ്റ് എന്നിവയുടെ തുല്യഓഹരി പങ്കാളിത്തത്തോടെയുള്ള പ്രത്യേക സംവിധാനം (എസ്പിവി) രൂപീകരിക്കും. മണ്ണുമാന്തല്‍, കടലില്‍ നിന്ന് സ്ഥലം വീണ്ടെടുക്കല്‍, ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം തുടങ്ങിയവ ഉള്പ്പെടെതുറമുഖത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ചുമതല ഈ എസ്പിവിക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: