ചെറുതുരുത്തി: ഇന്നലെ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അനില്‍ മാധവ് ദവെ നിളാനദിയുടെ ആരാധകന്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം നര്‍മ്മദാനദി സംരക്ഷണവുമായി ബന്ധപ്പെട്ട സംഘടനയായ നര്‍മ്മദാ സമഗ്രയുടെ സ്ഥാപകനാണ്.
നര്‍മ്മദാ പരിക്രമക്കു സമാനമായ രീതിയില്‍ നിളാപരിക്രമക്ക് തുടക്കം കുറിയ്ക്കാനായി 2012ല്‍ അദ്ദേഹം ചെറുതുരുത്തിയിലെത്തിയിരുന്നു. രണ്ടുദിവസം പൂര്‍ണ്ണമായും നിളാനദീതീരത്ത് ചിലവഴിച്ച്. പറളി മുതല്‍ പൊന്നാനി വരെ യാത്ര ചെയ്തു. വേദ ഗ്രാമമായ പാഞ്ഞാളും സന്ദര്‍ശിച്ചു.
നിളാതീര ഗ്രാമങ്ങളെ പൈതൃകഗ്രാമങ്ങളാക്കി സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കാനും അദ്ദേഹം നേതൃത്വം നല്കി. ഭോപ്പാലില്‍ നടക്കുന്ന അന്താരാഷ്ട്ര നദീസമ്മേളനത്തില് തുടര്‍ച്ചയായി രണ്ടാംതവണയും നിളാനദിയുടെ പ്രശ്നങ്ങള്‍ അദ്ദേഹം ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു. മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം നിളാസംരക്ഷണ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുമെന്ന് നിളാവിചാര വേദി പ്രവര്‍ത്തകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: