ഇഗ്നോ എംബിഎ പ്രവേശന പരീക്ഷ (ഓപ്പണ്‍ മാറ്റ്) അപേക്ഷ ക്ഷണിച്ചു

Tuesday 5 July 2016 11:01 pm IST

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ എംബിഎ പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യവ്യാപകമായി ആഗസ്റ്റ് 21 ന് നടക്കുന്ന ഓപ്പണ്‍ മാറ്റ് എക്‌സ്എല്‍ എന്‍ട്രന്‍സ് മുഖേനയാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദവും (റിസര്‍വേഷന്‍ വിഭാഗത്തിന് 45 ശതമാനം) മാനേജീരിയല്‍/സൂപ്പര്‍വൈസറി തസ്തികയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. മോഡുലാര്‍ രീതിയിലുള്ള എംബിഎ പാഠ്യപദ്ധതി പൂര്‍ത്തിയാക്കാനുള്ള ചുരുങ്ങിയ കാലയളവ് രണ്ടുവര്‍ഷവും പരമാവധി കാലയളവ് എട്ടുവര്‍ഷവുമാണ്. ആറ് മാസംകൊണ്ട് അഞ്ച് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമാ ഇന്‍ മാനേജ്‌മെന്റും ഒരു വര്‍ഷം കൊണ്ട് 11 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിപ്ലോമാ ഇന്‍ മാനേജ്‌മെന്റും ഒരു വര്‍ഷം കൊണ്ട് 11 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റും രണ്ടുവര്‍ഷത്തിനകം ആകെയുള്ള 21 കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നമുറയ്ക്ക് എംബിഎയും സ്‌പെഷ്യലൈസേഷനിലുള്ള പ്രോസ്റ്റ് ഗ്രേജ്വേറ്റ് ഡിപ്ലോമയും നേടാം എന്നതാണ് മോഡുലാര്‍ പദ്ധതിയുടെ പ്രത്യേകത. ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍. ജൂലൈ 15 ആണ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് 1000 രൂപയ്ക്ക് ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തില്‍ നിന്നോ സ്റ്റഡി സെന്ററുകളില്‍നിന്നോ ലഭിക്കും. ഫോണ്‍: 0471-2344113, 2344120.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.