പാനൂര്‍: അനധികൃതമായി കരിങ്കല്‍ക്വാറിക്ക് അനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ ചിറ്റിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കാണിച്ച് കുരുടിപ്രവന്റെവിട സുനിത തലശേരി വിജിലന്‍സ് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. ആഗസ്ത് 5 ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ജഡ്ജ് വി.ജയറാം ഉത്തരവിട്ടു. കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോപം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: