ക്രമക്കേട്: സഹകരണ സംഘം പ്രസിഡണ്ട് അറസ്റ്റില്‍

Thursday 7 July 2016 12:09 am IST

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരിക്കൂര്‍ ബ്ലോക്ക് വനിതാ സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘം പ്രസിഡണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം സിഎച്ച് നഗറിലെ കുന്നുംപുറത്ത് നാഗലോലില്‍ മേരി ജോണിനെ (57)യാണ് അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ അക്ഷയ കേന്ദ്രം നടത്തിപ്പുകാരികൂടിയാണ് മേരി ജോണ്‍. 15 വര്‍ഷ മുമ്പ് ആരംഭിച്ച സൊസൈറ്റിയില്‍ 200ലേറെ ഇടപാടുകാര്‍ക്കായി ഒരുകോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. ചിട്ടി ലഭിച്ചിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നും, നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെയുമായതോടെ ഇടപാടുകാര്‍ കോടതിയെയും പോലീസിനെയും സമീപിക്കുകയായിരുന്നു. തളിപ്പറമ്പ് കോടതി നിര്‍ദ്ദേശപ്രകാരം 25ഓളം കേസുകളാണ് സൊസൈറ്റിക്കെതിരെ ശ്രീകണ്ഠാപുരം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും ശ്രീകണ്ഠപുരം ടൗണിലെ വ്യാപാരികളാണ്. ഇടപാടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് മൂന്ന് മാസം മുമ്പ് സൊസൈറ്റി ഓഫീസ് അടച്ചുപൂട്ടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.