കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ എംബിഎ വിഭാഗത്തില്‍ മികച്ച ക്യാമ്പസ് പ്ലേസ്മെന്റ്. കര്‍ണാടകയിലെ മൂഡബിദ്രി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആല്‍വ ഫൗണ്ടേഷന് ഗ്രൂപ്പ് നടത്തിയ പൂള്‍ഡ് ക്യാമ്പസ് പ്ലേസ്മെന്റില്‍ എംബിഎ വിഭാഗത്തിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് നിയമനാവസരം ലഭിച്ചത്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്, ഏയ്ഞ്ചല്‍ ബ്രോക്കിങ്, ക്രെഡിറ്റ് അനാലിസിസ് ഗ്രൂപ്പ്, വിവിധ എച്ച്ആര്‍ സൊല്യൂഷന്‍സ് കമ്പനികള്‍ തുടങ്ങിയവയിലാണ് അവസരം ലഭിച്ചത്. വര്‍ഷത്തില്‍ മൂന്നര ലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയാണ് ശമ്പള വാഗ്ദാനം. ക്യാമ്പസില്‍ ഈ വര്‍ഷത്തെ കോഴ്സ് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നാളെവരെ നീട്ടിയതായി അസി.ഡയരക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: