കണ്ണൂര്‍: എസ്ബിടി റിട്ടയറീസ് അസോസിയേഷന്റെ ആഹ്വാന പ്രകാരം എസ്ബിടി റിട്ടയറീസ് പ്രതിഷേധ ദിനം ആചരിച്ചു. കേരളത്തില്‍ ആസ്ഥാനമുള്ള ഏക പൊതുമോഖലാ ബാങ്കും സംസ്ഥാനത്തിന്റെ വികസന പ്രക്രിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതുമായ എസ്ബിടിയെ ലയിപ്പിച്ചു ഇല്ലാതാക്കുന്നതിനെതിരെയാണ് പ്രതിഷേധം. ദിനാചരണത്തിന്റെ ഭാഗമായി എസ്ബിടി റിട്ടയറീസ് എസ്ബിടി മെയിന്‍ ശാഖയിലേക്ക് മാര്‍ച്ചും പ്രതിഷേധ പ്രകടനവും നടത്തി. എസ്ബിടി റിട്ടയറീസ് അസോസിയേഷന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.ഗോപിനാഥന് നായര്‍ എകെബിആര്‍എഫ് ജില്ലാ സെക്രട്ടറി എ.സി.മാധവന് എന്നിവര്‍ പ്രസംഗിച്ചു. എസ്ബിടി ലയനനീക്കം ഉപേക്ഷിക്കണമന്ന് എസ്ബിടിആര്എ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.ഗോപിനാഥന് നായര്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. എം.രാധാകൃഷ്ണന്, പി.വി. മുകുന്ദന്, കെ.പ്രേമചന്ദ്രന്, എം.അച്ചുതന്, കെ.ശിവാനന്ദന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: