പോളി കൗണ്‍സിലിങ്ങ് 8 മുതല്‍

Thursday 7 July 2016 12:13 am IST

കണ്ണൂര്‍: കണ്ണൂര്‍, മട്ടന്നൂര്‍, പയ്യന്നൂര്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ 2016-17 വര്‍ഷത്തെ ഡിപ്ലോമ പ്രവേശനത്തിനുളള ഒന്നാംഘട്ട കൗണ്‍സിലിങ്ങ് ജൂലൈ 8, 11, 12 തീയ്യതികളില്‍ തോട്ടട പോളിടെക്‌നിക്ക് കോളേജില്‍ നടത്തും. ഈ വര്‍ഷം നിലവില്‍ പ്രവേശനം നേടിയവര്‍ക്കും ബ്രാഞ്ച് മാറ്റത്തിനോ സ്ഥാപനമാറ്റത്തിനോ താല്‍പര്യമുണ്ടെങ്കില്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാവുന്നതാണ്. കൗണ്‍സിലിങ്ങ് സമയവും റാങ്ക് ക്രമവും: ജൂലൈ 8 (സ്റ്റ്രീം 1)-റാങ്ക് 1 മുതല്‍ 400 വരെ എല്ലാ വിഭാഗവും(രജിസ്‌ട്രേഷന്‍ രാവിലെ 8.30 മുതല്‍ 9.30 വരെ). റാങ്ക് 401 മുതല്‍ 800 വരെ എല്ലാ വിഭാഗവും(ഉച്ചക്ക് 12 മുതല്‍ 10 വരെ). 11 ന് (സ്റ്റ്രീം 1) - റാങ്ക് 801 മുതല്‍ 1500 വരെ എല്ലാ വിഭാഗവും (രാവിലെ 8.30 മുതല്‍ 9.30 വരെ). ലാറ്റിന്‍ കത്തോലിക്, മറ്റു പിന്നോക്ക ക്രിസ്ത്യന്‍ വിഭാഗം, കുടുംബി, വികലാംഗ വിഭാഗം പട്ടിക വര്‍ഗ്ഗം, വി എച്ച് എസ് സി, ഐ ടി ഐ, വിഭാഗങ്ങളില്‍പ്പെട്ട അപേക്ഷിച്ച താല്‍പര്യമുളള മുഴുവന്‍പേര്‍ക്കും, ടി എച്ച് എസ് എല്‍ സി റാങ്ക് നമ്പര്‍ 2500 വരെയും പട്ടികജാതി വിഭാഗം റാങ്ക് നമ്പര്‍ 3500 വരെയുളളവര്‍ക്കും കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാവുന്നതാണ്. (രാവിലെ 11 മുതല്‍ 12 വരെ). 12 ന് (സ്റ്റ്രീം 2)-റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക്ക് കോളേജ് പയ്യന്നൂരില്‍ സിഎബിഎം (സ്റ്റ്രീം 2) റാങ്ക് നമ്പര്‍ 1000 വരെയുളള താല്‍പര്യമുളള മുഴുവന്‍ പെണ്‍കുട്ടികളും. (രാവിലെ 9 മുതല്‍ 10.30 വരെ). വിശദ വിവരങ്ങള്‍ ംംം.ുീഹ്യമറാശശൈീി.ീൃഴ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0497 2835106.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.