കണ്ണൂര്‍: ആഭ്യന്തര സുരക്ഷയുടെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ എടുക്കും. എന്യൂമറേറ്റര്‍മാര്‍ മുഖേന വിവരങ്ങള്‍ നല്കിയ പുതിയങ്ങാടി, കണ്ണൂര്‍ മറൈന്‍, കണ്ണൂര്‍ ഉള്‍നാടന്‍ എന്നീ ഫിഷറീസ് ഓഫീസിന് കീഴിലെ മത്സ്യത്തൊഴിലാളി/അനുബന്ധമത്സ്യത്തൊഴിലാളികള്ക്ക് 8 ന് രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ഫിഷറീസ് ഓഫീസിലും തലശ്ശേരി ഫിഷറീസ് ഓഫീസിനു കീഴിലുളളവര്‍ക്ക് 9 ന് തലായി ഗവ.എല്‍പി സ്കൂളിലുമാണ് ഫോട്ടോ എടുക്കല്‍. ക്ഷേമനിധി ബോര്‍ഡ് പാസ് ബുക്ക് കൊണ്ടുവരേണ്ടതാണ്. ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചവര്‍ ഹാജരാകേണ്ടതില്ല. ഫോണ്‍: 0497 2734587, 9497715585.
പ്രതികരിക്കാൻ ഇവിടെ എഴുതുക: