കണ്ണൂര്‍: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഡിവിഷണല്‍ ഓഫീസുകളില്‍ ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസിലെ സമാന ശമ്പള സ്കെയിലിലുളള തസ്തികകളില്‍ ജോലി ചെയ്യുന്നവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുളള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍ നിന്നുളള സമ്മതപത്രം (എന്‍ഒസി), കെഎസ്ആര് റൂള്‍ 144 പ്രകാരമുളള സ്റ്റേറ്റ്മെന്റ് എന്നിവയുടെ രണ്ടു പകര്‍പ്പുകള്‍ എന്നിവ സമര്‍പ്പിക്കണം. അപേക്ഷകള്‍ ചീഫ് എക്സിക്യുട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ് എന്‍ പാര്‍ക്ക്, പൂന്തോള്‍ പി ഒ, തൃശ്ശൂര്‍-4 എന്ന വിലാസത്തില്‍ 20 ദിവസത്തിനുളളില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0487 2386871.
പ്രതികരിക്കാൻ ഇവിടെ എഴുതുക: