കടലാക്രമണം: സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Thursday 7 July 2016 12:17 am IST

കണ്ണൂര്‍: കടലാക്രമണ ഭീഷണിമൂലമുളള അപകടസാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ ബീച്ചുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ വിനോദസഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലാക്രമണം മൂലം ബീച്ചിലിറങ്ങുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുളളതിനാല്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.