മലപ്പുറം: വ്രതശുദ്ധിയുടെ നാളുകള്‍ക്ക് വിടചൊല്ലി വിശ്വാസികള്‍ ഇന്ന് ചെറിയപെരുന്നാള്‍ ആഘോഷിക്കും. പരസ്പരം സ്നേഹവും, സന്തോഷവും കൈമാറാനുള്ള സുദിനത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറെടുത്തു കഴിഞ്ഞു. പെരുന്നാള്‍ ദിനമായ ഇന്ന് രാവിലെ നടക്കുന്ന പ്രത്യേക നമസ്കാരത്തിന് വേണ്ടി പള്ളികളും, ഈദ് ഗാഹുകളും ഒരുങ്ങി. തിങ്കളാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ റമദാന് മാസം മുപ്പത് പൂര്‍ത്തിയായത് കൊണ്ടാണ് ചെറിയ പെരുന്നാള്‍ ഇന്നായത്.
മുസ്ലിം മതവിശ്വാസികള്‍ കൊണ്ടാടുന്ന രണ്ട് ആഘോഷങ്ങളാണ് വലിയ പെരുന്നാളും, ചെറിയ പെരുന്നാളും. റമദാനിനു ശേഷം ഷവ്വാല്‍ മാസം ഒന്നാം ദിവസമാണ് ചെറിയ പെരുന്നാള്‍ ആഘോഷം. അറബിയില്‍ ഈദുല്‍ ഫിത്വര്‍ എന്നറിയപ്പെടുന്നു. നിര്‍ബന്ധ ദാനം അഥവ സകാത്ത് ഈ മാസത്തിലാണ് കൊടുക്കുന്നത്. വലിയപെരുന്നാള് എന്നറിയപ്പെടുന്ന ബലിപെരുന്നാള്‍ ആണ് മുസ്ലീങ്ങളുടേ മറ്റൊരു പെരുന്നാള്‍. ഹജ്ജ് മാസം ദുല്‍ഹിജ്ജ് 10ന് ഹജ്ജിനു ശേഷമാണ് ഈ ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: