വണ്ടൂര്‍: അനധികൃത വിദേശമദ്യവുമായി ഒരാള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി.
വാണിയമ്പലം ഏമങ്ങാട് കോരംകുളവന് സക്കീറലി എന്ന ആലി (38) ആണ് എസ്ഐ എസ്.ആര്.സനീഷിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച നാലര ലിറ്റര്‍ വിദേശമദ്യവും, മദ്യം കടത്താനുപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. ഏമങ്ങാട് മേഖലയില്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ആലി മദ്യംവില്പ്പന നടത്തുന്നത് ജനമൈത്രി പോലീസിനു പല തവണയായി നാട്ടുകാര്‍ വിവരം നല്‍കിയിരുന്നു.
ബീവിറേജസ് ഔട്ട്ലെറ്റില് നിന്നും കൊണ്ടുവരുന്ന ബ്രാണ്ടി ഇരുനൂറിന്റെ ഫ്രൂട്ടി കുപ്പികളിലാക്കിയാണ് ഇയാള്‍ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
ഇരുനൂറു രൂപയും അതിനു മുകളിലും ഓരോ കുപ്പിക്കും വില വാങ്ങിയിരുന്ന ആലി ഇതിനു മുമ്പും നിരവധി തവണ എക്സൈസ് അധികൃതരുടെ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: