ഡിഫ്തീരിയ; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി റെഡ്‌ക്രോസ്സും

Thursday 7 July 2016 10:13 am IST

കൊണ്ടോട്ടി: കൊണ്ടോട്ടി മേഖലയിലെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെ കൈതാങ്ങ്. റെഡ്‌ക്രോസിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടി താലൂക്ക് ടീമാണ് രംഗത്തിറങ്ങുന്നത്. നഗരസഭയില്‍ കുത്തിവെപ്പ് എടുക്കാത്തതും ഭാഗികമായി മാത്രം കുത്തിവെപ്പ് എടുത്തതുമായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നല്‍കി കുത്തിവെപ്പ് എടുപ്പിക്കുന്നതിനാണ് ഒന്നാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്. ബോധവല്‍കരണ ദൃശ്യപരിപാടികളും, അനൗണ്‍സ്‌മെന്റ്, ഭവന സന്ദര്‍ശനം എന്നിവ നടത്താനും തീരുമാനിച്ചു. യോഗത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി.ദിനേശ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷാജു, കെ.ഐ.ലൈജു, എം.പി.സുരേഷ്, ആസിഫ് പൊറ്റമ്മല്‍, റുഖിയ മണാലില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.