പ്രതിരോധ കുത്തിവെപ്പ്: തെറ്റിദ്ധാരണകള്‍ പരത്തരുത്

Thursday 7 July 2016 11:28 am IST

കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഡിഫ്ത്തീരിയ (തൊണ്ടമുള്ള്) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗം പകരുന്നത് തടയാനും രോഗം വരാതിരിക്കാനും രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടറും അലോപതി-ഹോമിയോ-ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തെറ്റിദ്ധാരണകള്‍ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ മുഴുവന്‍ കുട്ടികള്‍ക്കും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവയ്പ്പുകള്‍ നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ബുധനാഴ്ചകളിലും പ്രതിരോധ കുത്തിവെയ്പ്പുകള്‍ സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിനു പുറമെ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തിയും ഇത് ചെയ്തുവരുന്നുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി രക്ഷിതാക്കള്‍ ആരോഗ്യപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.