നാദാപുരം: തെരുവംപറമ്പില്‍ ബസ്സ്റ്റോപ്പിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. ഇന്നലെ അതിരാവിലെ കല്ലാച്ചി തെരുവംപറമ്പ് റോഡിലെ കൈതക്കോട്ടയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു നേരെയാണ് അജ്ഞാതര്‍ സ്ഫോടകവസ്തു എറിഞ്ഞത്. സ്ഫോടനത്തില്‍ കേന്ദ്രത്തിന്റെ ഭിത്തികള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോള്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന നാദാപുരത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള തല്പരകക്ഷികളുടെ ശ്രമമാണ് ഇതിന്റെപിന്നിലെന്നാണ് പോലീസ് നല്കുന്ന സൂചന. നാദാപുരം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തു പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: