കണ്ണൂര്‍: ചക്കരക്കല്ല് പോലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമാണിയോടെയാണ് ആക്രമണമുണ്ടായത്. ബോംബ് സ്റ്റേഷന്റെ മുറ്റത്ത് വീണ് പൊട്ടി. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് നാടന്‍ ബോംബുകള്‍ എറിഞ്ഞത്.
സംഭവത്തെക്കുറിച്ച് ഡിവൈഎസ്പി മൊയ്തീന് കുട്ടി, ചക്കരക്കല്‍ എസ്ഐ ബിജു ദേവന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു ബൈക്ക് തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടിയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. നിരവധി വീടുകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.
ആഭ്യന്തരവകുപ്പ് കൈകാര്യ ചെയ്യുന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന പോലീസ് സ്റ്റേഷന് ആക്രമണം ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുമെന്ന് ഡിഡിസി ജനറല്‍ സെക്രട്ടറി എം.കെ. മോഹനന് പറഞ്ഞു. അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: