ചവറ: ഗുണ്ടാസംഘം കര്‍ഷകമോര്‍ച്ച നേതാവിനെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പന്മന മനയില്‍ മുരുന്ദിയില് ഉണ്ണികൃഷ്ണ(36)നാണ് അക്രമത്തില്‍ പരിക്ക് പറ്റിയത്. കഴിഞ്ഞദിവസം രാത്രി 9.30ന് കുരിത്തറ ജംഗ്ഷനിലാണ് സംഭവം. ഇടപ്പള്ളിക്കോട്ടയില്‍ നിന്നും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ഉണ്ണികൃഷ്ണനെ അനീഷ്, ശംഭു, കലേഷ് എന്നിവരുടെ നേതൃത്വത്തില്‍ തടഞ്ഞ് നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി അക്രമക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്ന് ഉണ്ണികൃഷ്ണന് ചവറ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: