വീട് ഒരു സ്വപ്‌ന സാക്ഷാത്കാരം-2

Thursday 7 July 2016 8:15 pm IST

 • കോടതിയില്‍ പോലും കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിനിന്നു വേണം അഭിഭാഷകര്‍ കേസ് വാദിക്കാന്‍. ആധികാരികമായും വ്യക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇത് സഹായിക്കും. ആഹാരം കഴിക്കുമ്പോള്‍ മാത്രം വടക്കോട്ട് നോക്കി ഇരിക്കരുത്. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും വടക്കും കിഴക്കും ഏറ്റവും ഉത്തമമാണ്.
 • വടക്ക് വീടിന്റെ ഭാഗത്തെയും കിഴക്കു ഭാഗത്തെയും അപേക്ഷിച്ച് പടിഞ്ഞാറ് വശത്തെവഴി ഇടുങ്ങിയതായാല്‍ നിങ്ങളുടെ ഭര്‍ത്താവ് സമയത്തുതന്നെ വീട്ടിലെത്തും. നേരെ മറിച്ചാണെങ്കില്‍ അദ്ദേഹത്തിനു തോന്നിയ സമയത്ത്, മിക്കപ്പോഴും താമസിച്ച് വീട്ടിലെത്തും. അക്കാരണത്താല്‍ വീട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും.
 • പ്രെമോഷനുകള്‍ വേഗം കിട്ടുകയും ജോലിയിലെ ഭാരങ്ങള്‍ കുറയുകയും ചെയ്യണമെന്നുണ്ടെങ്കില്‍ വീടിന്റെ പടിഞ്ഞാറു വശത്ത്, മുകളില്‍ ഒരു നില കൂടി പണിയുക.
 • നിര്‍മ്മാണം പൂര്‍ത്തിയായലുടന്‍ വീടിന്റെ മുറികള്‍ ഗൃഹവാസികള്‍ക്ക് നല്‍കുമ്പോള്‍ മൂത്തമകന് പടിഞ്ഞാറ് വശത്തോ തെക്ക് വശത്തോ ഉള്ള മുറികള്‍ നല്‍കുന്നതാണ് നല്ലത്.
 • കഴിവതും വീടിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ച ശേഷമേ വീടിന്റെ ഗൃഹപ്രവേശം നടത്താവൂ. അത് സാധിക്കുന്നില്ലെങ്കില്‍ ഗൃഹപ്രവേശ/പാലുകാച്ച് ചടങ്ങ് കഴിഞ്ഞാലുടന്‍ തന്നെ ചുറ്റുമതില്‍ കെട്ടണം. ചുറ്റുമുള്ള മറ്റ് വാസ്തു ദോഷങ്ങള്‍ തടയാന്‍ ഇതാവശ്യമാണ്.
 • ഏതൊരു തൊഴിലിനും അദ്ധ്വാനത്തിനും കിഴക്ക് ദിശ പ്രാധാന്യം അര്‍ഹിക്കുന്നു. അതുകൊണ്ട് വ്യവസായം, വ്യാപാരം, വര്‍ക്ക്‌ഷോപ്പ് ഏതായാലും കിഴക്ക് ഭാഗത്ത് അല്പം സ്ഥലം തുറസ്സായി ഇടണം. നിങ്ങളുടെ ശ്രമങ്ങളെല്ലാം വിജയിക്കുന്നതിനും ലാഭം നേടുന്നതിനും ഇത് ഇടയാക്കും.
 • ക്ഷേത്രങ്ങള്‍ വീട്ടില്‍ നിന്നും നൂറ്റമ്പത് അടി അകലെയെങ്കിലും ആയിരിക്കണം. എങ്കില്‍ ക്ഷേത്രം മൂലമുള്ള വാസ്തു ദോഷം വരില്ല. പക്ഷെ, ക്ഷേത്രത്തിന്റെയോ ക്ഷേത്രഗോപുരത്തിന്റെയോ നിഴല്‍ കെട്ടിടത്തിന്‍മേല്‍ പതിക്കാന്‍ പാടില്ല. ക്ഷേത്രത്തിന്റെ നിഴല്‍ വീടിനുമേല്‍ പതിക്കുകയയാണെങ്കില്‍ ദൈവകോപമുണ്ടായി അന്തേയവാസികള്‍ക്ക് നാശമുണ്ടാകും.
 • തെക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ തുറസ്സായ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ കടബാദ്ധ്യതകള്‍ മൂലം കുടുംബാംഗങ്ങള്‍ കഷ്ടപ്പെടും. അതുപോലെ കിഴക്കോ, വടക്കോമറ്റ് ദിക്കുകളെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്നാലും ദോഷമാണ്; കടബാദ്ധ്യതകള്‍, കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍, ഗൃഹസ്ഥന്റെ തൊഴലിന് തടസ്സങ്ങള്‍ അങ്ങനെ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
 • വടക്കു കിഴക്കേ മൂലയിലെ ചുറ്റുമതില്‍ ഒരു കാരണവശാലും വളഞ്ഞിരിക്കരുത്. കുട്ടികള്‍ക്ക് അത് തടസ്സമുണ്ടാക്കും. മാത്രമല്ല കുടുംബനായകന്റെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുകയും ചെയ്യും.
 • വാഴ, മാവ്, നാരകം, തെങ്ങ്, മുല്ല, റോസ് തുടങ്ങിയ ചെടികളും വീടിന്റെ ചുറ്റുമതിലനകത്ത് വളര്‍ത്താനാവുന്നതാണ്. നല്ല അന്തരീക്ഷവും ഊര്‍ജ്ജസ്വലതയും ഇവ പ്രദാനം ചെയ്യും.
 • കാഞ്ഞിരം പുളിമരം, സെര്‍ബാനിയ, വില്വം തുടങ്ങിയ മരങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ വളരാന്‍ അനുവദിക്കരുത്.
 • പടിഞ്ഞാറെ ഭാഗത്തെ മതിലില്‍ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടായാല്‍ അന്തോയവാസികളുടെ വ്യാപാരത്തില്‍ നഷ്ടങ്ങള്‍ വരും.
 • നിര്‍മ്മാണം നടക്കുന്ന അവസരത്തില്‍ മതില്‍ വെളിയിലേക്ക് മറിയുകയാണെങ്കില്‍ ആ വീട് കൊള്ളയടിക്കപ്പെടും.
 • കിഴക്കേ ഭാഗത്തെ മതിലില്‍ പെട്ടെന്ന് പൊട്ടല്‍ കാണുകയാണെങ്കില്‍ അതിന്റെ ഉടമകള്‍ ദിനംപ്രതി ദരിദ്രരാകും.
 • തെക്ക് വശത്തെ മതിലില്‍ പൊട്ടലുണ്ടായാല്‍ ഏതെങ്കിലുമൊരു അന്തേവാസിയുടെ ജീവന് അപകടമുണ്ടാകും.
 • വടക്കുവശത്തെ മതിലിലാണ് പൊട്ടലെങ്കില്‍ ഭാരിച്ച ചെലവുകള്‍ പെട്ടെന്നുണ്ടാകും.
 • വരാന്തയ്ക്ക് കുറഞ്ഞത് 51/2 അടി വീതി ഉണ്ടായിരിക്കണം.
 • വീടിന്റെ ഗൃഹപ്രവേശ സമയത്ത്, സാധാരണയായി ഒരു കുമ്പളങ്ങ പൊട്ടിച്ച് ദുഷ്ടശക്തികളെയും, ദോഷങ്ങളെയും ആട്ടിപ്പായിക്കാറുണ്ട്. പൂജ കഴിയുമ്പോള്‍ കുമ്പളങ്ങ മൂന്നാമതൊരു വ്യക്തിയുടെ (ജോലിക്കാരനായാലും മതി) കയ്യില്‍ കൊടുത്തുകൊണ്ട്, ദൂരെ ചെന്ന് അത് പൊട്ടിച്ച ശേഷം നടന്നു പോകാനായി പറഞ്ഞു വിടണം. വീട്ടുടമ, ആ വ്യക്തിയെ അന്നൊരു ദിവസമെങ്കിലും, പിന്നെ കാണാന്‍ പാടില്ല.

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.