വനത്തില്‍ മാലിന്യം നിക്ഷേപിച്ചയാളെയും വാഹനവും പിടികൂടി

Thursday 7 July 2016 8:13 pm IST

മേപ്പാടി : വനത്തില്‍ മാലി ന്യം നിക്ഷേപിച്ചയാളെയും വാഹനവും വനംവകുപ്പ് അധികൃതര്‍ പിടികൂടി. മേപ്പാടി ഫോറസ്റ്റ് റെയിഞ്ചിലെ ബഡേരി സെക്ഷന്‍ സ്റ്റാഫ് രാത്രി കാല പരിശോധന നടത്തി വരവെയാണ് കെഎല്‍ 12 ജി 662 നമ്പര്‍ ഓട്ടോറിക്ഷയില്‍ കയറ്റികൊണ്ട് വന്ന കോഴി അവശിഷ്ടങ്ങള്‍ വനത്തില്‍ നിക്ഷേപിക്കുന്നതായി കണ്ടത്. പ്രതിയായ തലക്കല്‍ പടിക്കാംമണ്ണില്‍ ആരിഫ് (38)നെ പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. കോട്ടനാട്മൂല ഭാഗത്തെ കെഎഫ് സി സൗഹൃദ കൂട്ടായ്മയിലെ യുവാക്കളുടെ സഹായത്താലാണ് വനം ഉദ്ദ്യോഗസ്ഥര്‍ക്ക് പ്രതിയേയും ഓട്ടോറിക്ഷയും പിടികൂടാനായത്. കോഴി അവശിഷ്ടങ്ങള്‍ വനത്തിലിടാനായി കൊടുത്ത്‌വിട്ട കോഴിക്കട ഉടമയായ അബ്ദുള്‍ അസീസിനെതിരായും വനംവകുപ്പ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ ജൂലൈ 20 വരെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.