സേവനം ചെയ്യുക

Thursday 7 July 2016 8:21 pm IST

ആരോഗ്യം നഷ്ടമായി ജോലി ചെയ്യുവാന്‍ ശേഷിയില്ലാതെ കഷ്ടപ്പെടുന്ന സാധുക്കളെ സഹായിക്കാം. മാതാപിതാക്കളില്ലാതെ, പഠിക്കാന്‍ പണമില്ലാതെ വിഷമിക്കുന്ന കുട്ടികള്‍ക്കു പഠിക്കുവാന്‍ വേണ്ട ഫീസും മറ്റും നല്‍കി സഹായിക്കാം. ജീവിക്കുവാന്‍ യാതൊരു നിവൃത്തിയുമില്ലാതെ കഷ്ടപ്പെടുന്ന വിധവകള്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്താന്‍ വേണ്ട സഹായം നല്‍കാം. കൈകാലുകള്‍ നഷ്ടമായി ഭക്ഷണത്തിനു വഴിതേടുവാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുന്നവര്‍ക്കു സഹായം നല്‍കാം. രോഗം മൂലം കഷ്ടപ്പെടുമ്പോള്‍, മരുന്നു വാങ്ങാന്‍ പണമില്ലാതെ വിഷമിക്കുന്ന സാധുക്കള്‍ക്ക് മരുന്നുവാങ്ങി നല്‍കാം. സേവനം ചെയ്യുന്ന ആശ്രമങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായം നല്‍കാം. പക്ഷെ, അവര്‍ അതു സേവനത്തിനുപയോഗിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം. സമൂഹത്തില്‍ മൊത്തത്തില്‍ പ്രയോജനം ലഭിക്കുന്ന സേവനങ്ങള്‍ നടത്തുവാന്‍ ആശ്രമങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും കഴിയും. അവരെ സഹായിക്കുന്നതിലൂടെ നമ്മള്‍ സമൂഹത്തെയാണ് സേവിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.