ആലപ്പുഴ: എസ്എന്‍ഡിപി യോഗം കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി വളരെ സുതാര്യതയോടും ചിട്ടയോടും കൂടി നടത്തിവരുന്ന മൈക്രോഫിനാന്‍സ് പദ്ധതിയെ അട്ടിമറിക്കുവാനുള്ള ഗൂഢനീക്കത്തിനെതിരെ വമ്പിച്ച പ്രതിഷേധ കൂട്ടായ്മ.
സമുദായത്തിലെ പാവപ്പെട്ട കുടുംബിനികള്‍ക്ക് വളരെയേറെ സഹായകരമായ ഒന്നാണ് മൈക്രോഫിനാന്‍സ് പദ്ധതി. ബാങ്കുകളിലെ പലതരത്തിലുള്ള നൂലാമാലകളിലും കുടുങ്ങി വായ്പ ലഭിക്കാതെ വന്ന സാഹചര്യത്തില്‍ മൈക്രോഫിനാന്‍സ് പദ്ധതി അവര്‍ക്ക് ഏറെ സഹായകരമായി. യാതൊരു വിധത്തിലുള്ള സ്ഥാവരജംഗമ വസ്തുക്കളോ, സാധാരണ വായ്പ എടുക്കുന്ന സമയത്ത് ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങളോ ഇല്ലാതെ സ്വന്തം വീട്ടുമുറ്റത്ത് പണം എത്തുന്ന ഒരു രീതിയാണിത്.
അതുവഴി സമ്പാദ്യശീലത്തിലൂടെ കോടിക്കണക്കിനു രൂപയുടെ സമ്പാദ്യം സ്വരൂപികക്കുവാനും അതിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും കഴിഞ്ഞിട്ടുണ്ട്. തന്മൂലം വിദ്യാഭ്യാസ പുരോഗതിയും ആത്മീയ കെട്ടുറപ്പും സ്വായത്തമാക്കാന്‍ കഴിഞ്ഞതിലൂടെ മൂല്യബോധമുള്ള കുടുംബജീവിതത്തിനുള്ള നേര്‍രേഖയായി ഈ പദ്ധതി മാറിയിരിക്കുന്നു.
ഇതിനെ തകര്‍ത്ത് സമുദായത്തെ പുറകോട്ടു കൊണ്ടുപോയി വീണ്ടും അരാജകത്വത്തിലേയ്ക്ക് നയിക്കുന്നതിനുവേണ്ടി യോഗത്തില്‍ നിന്നും പലപ്പോഴായി മോഹഭംഗം വന്നുപോയിട്ടുള്ളവര്‍ ചേര്‍ന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസിനെ ആയുധമാക്കി യോഗ നേതൃത്വത്തെ സമൂഹമദ്ധ്യത്തില്‍ കളങ്കിതരാക്കി സംഘടനയെ ദുര്‍ബലപ്പെടുത്തുവാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധക്കൂട്ടായ്മ. ഇത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കോ സര്‍ക്കാരിനോ എതിതെയുള്ള വെല്ലുവിളിയല്ല മറിച്ച് യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുന്നതിനുള്ള ആശയ പ്രചണരണമാണ്.
നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ആലപ്പുഴ ജില്ലയിലെ എസ്എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തില്‍ കിടങ്ങാംപറമ്പ് മൈതാനത്തില്‍ നിന്നും പ്രതിഷേധമാര്‍ച്ച് ആരംഭിച്ച് ഭട്ടതിരിപ്പുരയിടത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടി വിജയിപ്പിക്കുവാന്‍ എല്ലാവരും പങ്കെടുക്കണമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: