വാഴാനിഡാമില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞ് തൊഴിലാളിയെ കാണാതായി

Thursday 7 July 2016 9:41 pm IST

വടക്കാഞ്ചേരി: വാഴാനി ഡാം ജലാശയത്തില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളിയെ കാണാതായി. വാഴാനി ഹരിജന്‍ ഗിരിജന്‍ റിസര്‍വോയര്‍ ഫിഷറീസ് സഹകരണസംഘം ജീവനക്കാരന്‍ കാക്കിനിക്കാട്ടില്‍ ആദിവാസികോളനിയിലെ കുട്ടിരാമനെ (കട്ടന്‍-52) യാണ് കാണാതായത്. കഴിഞ്ഞദിവസം ഡാമില്‍ വലയിട്ട ശേഷം വ്യാഴാഴ്ച രാവിലെ മീന്‍ പിടിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം പോകേണ്ടതായിരുന്നു. സഹപ്രവര്‍ത്തകര്‍ എല്ലാവരും എത്തിയെങ്കിലും കുട്ടിരാമനെ മാത്രം കാണാനില്ലായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ മീന്‍ പിടിക്കാന്‍ പോയതായി പറഞ്ഞു. തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് ജലാശയത്തില്‍ വഞ്ചി മറിഞ്ഞുകിടക്കുന്നത് കണ്ടെത്തിയത്. വഞ്ചിമറിഞ്ഞ സ്ഥലത്തും ജലാശയങ്ങളിലും വനമേഖലയിലും വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിരാമനെ കണ്ടെത്താനായില്ല. വടക്കാഞ്ചേരിയില്‍ നിന്ന് എത്തിയ പോലീസ് സേനയും, അഗ്നിശമനസേനയും തിരച്ചില്‍ നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.