തകര്‍ന്ന വീട്
ഗുരുവായൂര്‍: വാര്‍പ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വീട് തകര്‍ന്നു വീണു. ചൂല്‍പ്പുറം സ്വദേശി കണ്ണോത്ത് റഷീദിന്റെ വീടാണ് തകര്‍ന്ന് വീണത്. മുതുവട്ടൂര്‍ വെള്ളാട്ട് ലൈനിലാണ് രണ്ട് നിലകളുള്ള വീടിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നത്്. വീട് തകര്‍ന്നു വീഴുന്നതിന് അര മണിക്കൂര്‍ മുമ്പാണ് മുകള്‍ നിലയുടെ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. വാര്‍പ്പ് കഴിഞ്ഞ് റഷീദ് വിദേശത്തേക്ക് പോയിരുന്നു. ടെമ്പിള്‍ എസ്.ഐ. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലതെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: