കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാര്‍ പിടികൂടി

Thursday 7 July 2016 9:44 pm IST

ചാലക്കുടി: ദേശീയപാതയോരത്ത് പോട്ട മേല്‍പ്പാലത്തിന് സമീപം കക്കൂസ് മാലിന്യം തള്ളുവാന്‍ വന്ന ലോറി നാട്ടുകാര്‍ പിടികൂടി ചാലക്കുടി പോലീസിനെ ഏല്‍പ്പിച്ചു. മുരിങ്ങൂരില്‍ നിന്ന് ശേഖരിച്ചതാണ് ഈ മാലിന്യം എന്ന് പറയപ്പെടുന്നു.മേലൂര്‍ സ്വദേശിയുടേതാണ് ടാങ്കര്‍ ലോറിയെന്ന് പരിശോധനയില്‍ കണ്ടെത്തി.ഒരു വര്‍ഷം മുന്‍പ് ഇവിടെ മാലിന്യം തട്ടിയതിന് വാഹനം പിടികൂടിയതാണ്.കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ മാലിന്യം തട്ടിയതിന്റെ രൂക്ഷഗന്ധം അനുഭവപ്പെടിരുന്നു.എന്നാല്‍ ശക്തമായ മഴയില്‍ മാലിന്യം ഒലിച്ച് പോവുകയായിരുന്നു. അതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോനയിലാണ് ബുധനാഴ്ച ടാങ്കര്‍ ലോറി പിടികൂടിയത്.നഗരസഭ പ്രദേശങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.