കോടികുളം: കോടിക്കുളം വാഴക്കാലയില്‍ ചെറുപറമ്പില്‍ റിജോ ജോര്‍ജ്ജിന്റെ വീടിനുള്ളില്‍ അടുക്കളയില്‍ ഉണങ്ങാനിട്ടിരുന്ന റബ്ബര്‍ ഷീറ്റിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 5.45 നാണ് തീപിടിത്തം. അടുക്കളയില്‍ നിന്ന് തീപടര്‍ന്ന് വീടിന്റെ മച്ചിനും കേടുപാടുകള്‍ സംഭവിച്ചു. വീടിനുള്ളിലുണ്ടായിരുന്ന ഫ്രിഡ്ജ്,ടിവി എന്നിവയും തീപിടിത്തത്തില്‍ കത്തി നശിച്ചു.ഓട് മേഞ്ഞ വീടിനുള്ളിലെ കഴുക്കോലുകള്‍ക്ക് തീപിടിച്ചതാണ് കനത്ത നാശനഷ്ടമുണ്ടാകാന്‍ കാരണം.രണ്ട്ു മുറികള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.സമീപവാസികള്‍ തൊടുപുഴ പോലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.പിന്നീട് തൊടുപുഴ പോലിസാണ് ഫയര്ഫോഴ്സിലറിയച്ചത്.വീടിനു തീപിടിച്ചപ്പോള്‍ വീട്ടിലുള്ളവരെ സമീപത്തെ വീടുകളിലേയ്ക്ക് മാറ്റി.തൊടുപുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. 2 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.തൊടുപുഴ ഫയര്‍സ്റ്റേഷനിലെ ഓഫീസര്‍മാരായ ബെന്നി, ടി ഇ അലിയാര്, സജീവന്, മുരുകന്, എന്‍.എം അനൂപ്, വിജീഷ്, മാത്യു,സുനില്‍ എന്നിവര്‍ തീയണക്കുന്നതിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: