കഞ്ചാവുമായി കോട്ടയം സ്വദേശികള്‍ പിടിയില്‍

Thursday 7 July 2016 9:49 pm IST

കമ്പംമെട്ട്: കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം കമ്പംമെട്ട് പോലീസിന്റെ പിടിയില്‍. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ജിതിന്‍, അജ്മല്‍. ഷാലു, ഷിയാദ്, അഖില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.30യോടെയാണ് പ്രതികള്‍ കമ്പംമെട്ട് പോലീസ് ചെക്ക്‌പോസ്റ്റില്‍ വച്ച് പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കായി തിരിച്ചതായിരുന്നു യുവാക്കള്‍. കൊടൈക്കനാലില്‍ എത്തി കറങ്ങിയ ശേഷം കമ്പത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയത്. ഇതിന് ശേഷം വാടകയ്ക്ക് എടുത്ത് ഇന്‍ഡിക്ക കാറില്‍ ഇത് ഒളിപ്പിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് വണ്ടി വര്‍ക്ക് ഷോപ്പിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വണ്ടിയുടെ ഡിക്കിയുടെ അടിയില്‍ നിന്നും 375 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രിന്‍സിപ്പല്‍ എസ്‌ഐ ജിതീഷ് , അഡീ.എസ്‌ഐമാരായ കെ എ റഹീം, റോയി ജോസഫ്, ഉദ്യോഗസ്ഥരായ സുരേന്ദ്രന്‍, ജയന്‍, ടിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.