വാഴൂര്‍: ദേശീയപാത 183ല്‍ പുളിക്കല്കവലയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്.
കെപിസിസി നിര്‍വാഹകസമിതിയംഗം അഡ്വ. പി.കെ. ജ്ഞാനേശ്വരന് പിള്ള (71), ഡ്രൈവര്‍ മണര്‍കാട് മാലം തേന്‍പള്ളി വീട്ടില്‍ ഉണ്ണിക്കുട്ടന് (24) എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലിനായിരുന്നു അപകടം.
ബസിലിടിച്ചു നിയന്ത്രണം വിട്ട കാര്‍ നാഴൂരിമറ്റത്തില്‍ ജോസഫിന്റെ വീടിന്റെ ഭിത്തിയിലിടിച്ചു മറിയുകയായിരുന്നു. അപകടത്തില്‍ പൂര്‍ണമായി തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ജ്ഞാനേശ്വരന് പിള്ളയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: