തൃശൂര്‍: വിശ്വഹിന്ദുപരിഷത്ത് തൃശ്ശിവപേരൂര്‍ ജില്ലാപ്രതിനിധിസമ്മേളനം ഞായറാഴ്ച രാവിലെ 10 മുതല്‍ നാലുവരെ ചേറൂര് എന്എസ്യുപി സ്കൂളില്‍ നടക്കും. രാവിലെ 10ന് ജില്ലാപ്രസിഡണ്ട് കെ.ദാസന്റെ അദ്ധ്യക്ഷതയില്‍ ആരംഭിക്കുന്ന സമ്മേളനം അഡ്വ. പി.എസ്.ഈശ്വരന് ഉദ്ഘാടനം ചെയ്യും. കാലടി ആസ്ട്രോ-താന്ത്രിക് ഫൗണ്ടേഷനിലെ സ്വാമി പ്രണവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണവും, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ആര്.രാജശേഖരന് മുഖ്യപ്രഭാഷണവും നടത്തും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ജില്ലാസെക്രട്ടറി സി.കെ.മധു, വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.കെ.വേണു എന്നിവരും പ്രസംഗിക്കും. ജില്ലയിലെ 35 സ്ഥാനീയ സമിതികളില്‍ നിന്നായി 350 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സിഐ മധു, കെ.കെ.വേണു, കൃഷ്ണമോഹന്, ആര്.മഹേശ്വരന്, എം.ആര്.ഷണ്മുഖന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: