കണ്ടശ്ശാംകടവ് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ യുവതിയെ കാണാതായി

Thursday 7 July 2016 9:57 pm IST

കണ്ടശ്ശാംകടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതിക്കായി തിരച്ചില്‍ നടത്തുന്നു

അന്തിക്കാട്: കണ്ടശ്ശാംകടവ് പാലത്തില്‍ നിന്ന് യുവതി പുഴയില്‍ ചാടി. മഞ്ഞ ചുരിദാര്‍ ധരിച്ച യുവതിയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കനോലി കനാലിനു കുറുകെയുള്ള കണ്ടശ്ശാംകടവ് പാലത്തിന്റെ തെക്കേ കൈവരിയില്‍ നിന്ന് പുഴയിലേക്ക് ചാടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്തിക്കാട് പോലീസും നാട്ടുകാരും ഉടനെ എത്തി തിരച്ചില്‍ ആരംഭിച്ചു.
യുവതി വെള്ളത്തിലേക്ക് ചാടിയ ഭാഗത്തും പാലത്തിന്റെ തൂണുകളുടെ പരിസരത്തും വലയെറിഞ്ഞും പാതാളക്കരണ്ടി ഉപയോഗിച്ചും ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടും യുവതിയെ കണ്ടെത്താനായിട്ടില്ല. ഇതിനിടയില്‍ തൃശൂര്‍ നിന്നും ഗുരുവായൂര്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘവും മുങ്ങല്‍ വിദഗ്ദരുമെത്തി പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. .
ചേര്‍പ്പ് സിഐ പികെ മനോജ് കുമാര്‍, അന്തിക്കാട് എസ്‌ഐ പി ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.