പള്ളുരുത്തി: ചെല്ലാനം തീരപ്രദേശം നേരിടുന്ന കടലാക്രമണഭീഷണിയുടെ പരിഹാരത്തിനായി വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി പ്രതിനിധിസംഘം പറഞ്ഞു. കടലാക്രമണഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ ബിജെപി മധ്യമേഖലാ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു സംഘം.
തീരദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സംസ്ഥാനസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് എന്‍.പി. ശങ്കരന്‍കുട്ടി ആവശ്യപ്പെട്ടു. കമ്പനിപ്പടി, മാലാഖപ്പടി തുടങ്ങിയ പ്രദേശങ്ങളിലും സംഘം സന്ദര്‍ശനംനടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, നേതാക്കളായ പ്രവീണ്ദാമോദരപ്രഭു, സി.ജി. രാജഗോപാല്‍, നവീന്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: