ആലക്കോട്: ഉദയഗിരി പഞ്ചായത്തിന്റെയും ആലക്കോട് പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓട്ടോഡ്രൈവര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണവും ടാക്സി സ്റ്റാന്റ് രജിസ്ട്രേഷനും മണിക്കടവില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് മിനി മാത്യു ഉദ്ഘാടനം ചെയ്തു. ആലക്കോട് എസ്ഐ ടി.വി.അശോകന് ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് സിജോ തുണ്ടിയില്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി നാരായണന്‍കുട്ടി രജിസ്ട്രേഷന് വിതരണവും മെമ്പര്‍ ജോസീ സക്കറിയാസ് ടാക്സി നമ്പര്‍ വിതരണവും നിര്‍വ്വഹിച്ചു. ബീനാ സുരേഷ്, സാജന് കെ.ജോസഫ്, ഷാജി പുളിക്കല്‍, സി.പി.സാബു, തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: