കണ്ണൂര്‍: അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജിന്റെ അനുസ്മരണ ദിനമായ നാളെ കേരള പത്രപ്രവര്‍ത്തക യൂണിയന് പത്രപ്രവര്‍ത്തക ദിനമായി ആചരിക്കും. തൊഴില്‍ പീഡനത്തിനെതിരെ തൊഴില്‍ അരക്ഷിതാവസ്ഥക്കെതിരെ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. പ്രസ്ക്ലബ്ബ് ഹാളില്‍ കാലത്ത് 10 മണിമുതല്‍ അനുസ്മരണ ചടങ്ങും സെമിനാറും നടക്കും. പത്രപ്രവര്ത്തകയൂണിയന് മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍.പത്മനാഭന്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ പി.സുരേഷ് ബാബു എന്നിവര്‍ പ്രസംഗിക്കും. വിക്ടര്‍ ജോര്‍ജ്ജിനെ അനുസ്മരിച്ച് മലയാള മനോരമയില്‍ വിക്ടറിന്റെ സഹപ്രവര്ത്തകന് കൂടിയായിരുന്ന പി.മുസ്തഫ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: