പയ്യാവൂര്‍: കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ മൂന്നാം വാര്‍ഷികാഘോഷവും ഇടപാടുകാരുടെ സംഗമവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപറമ്പില്‍ ഉദ്ഘാടനം ചെയ്യും. ടി.പി.അഷറഫ് അധ്യക്ഷത വഹിക്കും. കേരളാ ഗ്രാമീണ്‍ബേങ്ക് റീജിയണല്‍ മാനേജര്‍ എന്‍.കെ.പ്രസന്ന വിശിഷ്ടാതിഥിയായിരിക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന വിദ്യാഭ്യാസ വായ്പാ സെമിനാറിലും ബാങ്കും സാക്ഷരതാ ക്ലാസിലും ഇഎവി നമ്പൂതിരി, ജോഷിമ എന്നിവര്‍ ക്ലാസെടുക്കും. വിദ്യാഭ്യാസ വായ്പ എടുക്കുവാന്‍ ഉദ്ദേശിക്കുന്നവരും വായ്പ എടുത്തവരുമായ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: