തലശ്ശേരി: സിപിഎം സംഘത്തിന്റെ അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് പരിക്ക്. പരിക്കേറ്റ ഇല്ലത്തുതാഴയിലെ ശ്രീനന്ദത്തില് ജെ.ജിതിനെ(23) തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് പപ്പന്റെ പീടിക ബസ് സ്റ്റോപ്പിനടുത്തു വെച്ച് അക്രമമുണ്ടായത്. പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് ബൈക്ക് റോഡരികില്‍ നിര്‍ത്തി പന്തക്കലിലേക്ക് പെട്രോള്‍ വാങ്ങാന്‍ പോകുമ്പോഴാണ് ജിതിനെ സിപിഎമ്മുകാരായ ഷിഞ്ജു, ബിജേഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്.
അക്രമത്തില്‍ ആര്‍എസ്എസ് തലശ്ശേരി താലൂക്ക് കാര്യവാഹ് പി.വി.ശ്യാം പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശശ്യപ്പെട്ടു. ചികിത്സയിലുള്ള ജിതിനെ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: