കണ്ണൂര്‍: കണ്ണൂര്‍ മേലെചൊവ്വയില്‍ ആര്‍എസ്എസ് ശാഖക്ക് നേരെ സിപിഎം അക്രമം. ശാഖാ ശിക്ഷക് അക്ഷയ് കൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു. അക്ഷയിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് ശാഖ നടക്കുമ്പോള്‍ റാഷിദിന്റെ നേതൃത്വത്തിലെത്തിയ സിപിഎം സംഘം അക്രമം നടത്തിയത്. ശാഖക്ക് നേരെ നിരന്തരമായി സിപിഎമ്മുകാര്‍ ഇവിടെ പ്രകോപനം നടത്തിവരികയാണ്. ഇതിനിടയിലാണ് ഇന്നലെ അക്രമമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: