കൊച്ചി: ബാലഗോകുലം നാല്‍പ്പത്തിയൊന്നാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ തുടക്കമാകും. ഞായറാഴ്ച്ച സമാപിക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ 232 നഗരങ്ങളില്‍ നിന്നുളള 1054 നഗര്‍ ഉപരികാര്യകര്ത്താക്കള് പങ്കെടുക്കും. ഇന്ന് രാവിലെ 10 മുതല്‍ നടക്കുന്ന സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം 2016-17ഗോകുലവര്ഷത്തെ കാര്യപദ്ധതിക്ക് രൂപം നല്‍കും.
നാളെ രാവിലെ 9.30ന് പ്രതിനിധി സഭയുടെ ഉദ്ഘാടനം സ്വാമി സൈഗാള്‍ നിര്‍വ്വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന് മാര്‍ഗ്ഗദര്‍ശനം നല്‍കും. ശ്രീകൃഷ്ണന് ആദര്‍ശപുരുഷന്‍ എന്ന വിഷയത്തില്‍ പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മുഖ്യപ്രഭാഷണം നടത്തും. നര്‍ത്തകി സൗമ്യസതീഷും സംഘവും അവതരിപ്പിക്കുന്ന രാമസാഗരം നൃത്തശില്‍പ്പം എന്നിവ പ്രതിനിധി സഭയുടെ ഭാഗമായി നടക്കും. ദൈവദശകത്തോടെ സമ്മേളനത്തിന്റെ രണ്ടാം ദിനം സമാപിക്കും.
ഞായറാഴ്ച്ച പൊതുസമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ഷോഭീന്ദ്രന് ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് അഖില ഭാരതീയ ധര്‍മ്മ ജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന അദ്ധ്യക്ഷന്റെ സന്ദേശത്തോടെ സമ്മേളനം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: