തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി തോമസ്സ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9നാണ് ബജറ്റ് അവതരണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അത്ഭുതങ്ങള്‍ ഒന്നും പ്രതീക്ഷിക്കണ്ടാ എന്നാണ് വിലയിരുത്തല്‍. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒരാഴ്ച മുമ്പ് ധവള പത്രം ഇറക്കിയതിനുശേഷം നടത്തുന്ന ബജറ്റായതിനാല്‍ പ്രതീക്ഷയ്ക്കു വകനല്കുന്നതാകില്ല.
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാകും ഐസക്കിന്റെ ആദ്യ ബജറ്റ്. പുതിയ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തെ ആശ്രയിച്ചുള്ളതാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: