ആലപ്പുഴ: മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നാളെ അടിയന്തര നേതൃയോഗം ചേരുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചു.
മൈക്രോ ഫിനാന്‍സ് പദ്ധതിയെ സംബന്ധിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇതിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരായ സമുദായാംഗങ്ങള്‍ക്ക് നിഷേധിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഈ പദ്ധതിയെ അട്ടിമറിക്കുന്നതിന്റെ ഭാഗമായി കേസെടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനുമായാണ് യോഗം ചേരുന്നത്.
എല്ലായൂണിയന് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, യോഗം ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ അടിയന്തര യോഗമാണ് നാളെ രാവിലെ 11ന് ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ കൂടുന്നത്. എല്ലാ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
നാളെ ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലയിലെ എസ്എന്‍ഡിപി യൂണിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കിടങ്ങാംപറമ്പ് മൈതാനത്തില്‍ നിന്നു പ്രതിഷേധമാര്‍ച്ച് ആരംഭിച്ച് ഭട്ടതിരിപ്പുരയിടത്തില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: