തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരന്‍ ഹാജരായതിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറി.
ദാമോദരന്‍ സ്ഥാനമൊഴിയുന്ന വാര്‍ത്തയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന്്് മുഖ്യമന്ത്രി പറഞ്ഞു. ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കോഴിക്കോട് സ്വദേശി റെജി ജോസഫിനെ മോചിപ്പിച്ചതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: