തായ്വാനിലെ ട്രെയിനില്‍ സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്
Friday 8 July 2016 8:30 am IST
തായ്പേയി: തായ്വാന്റെ തലസ്ഥാനമായ തായ്പേയിയില് റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റു. തായ്പേയിലെ സോംഗ്ഷന് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ ഒളിപ്പിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഏകദേശം 15 സെന്റീ മീറ്റര്‍ നീളമുള്ള മെറ്റല്‍ ട്യൂബിനുള്ളിലായിരുന്നു സ്ഫോടക വസ്തുകള്‍ നിറച്ചിരുന്നത്. പോലീസ് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് സമകോണമായ വസ്തുവുമായി അജ്ഞാതന്‍ ട്രെയിനിനുള്ളിലേക്ക് കടന്നിരുന്നതായി ദൃക്സാക്ഷികളില്‍ ഒരാള്‍ മൊഴി നല്കി. ഇയാളാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.