ഡെങ്കി പനി ബാധിത മേഖലയില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

Friday 8 July 2016 10:37 am IST

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ 5 -ാം വാര്‍ഡ് കള്ളാര്‍ ഗ്രാമ പഞ്ചായത്തിലെ 13 -ാം വാര്‍ഡ് എന്നിവിടങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. തൂങ്ങള്‍ എസ്ടി കോളനിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 32 പേര്‍ സംബന്ധിച്ചു. അയറോട്ട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 49 പേര്‍ ചികിത്സ തേടി. ഇതില്‍ 9 പേര്‍ പനി ബാധിതരായിരുന്നു. ഡെങ്കി പനി സംശയിക്കുന്ന രോഗികളെ എന്‍ എസ് 1 കാര്‍ഡ് ടെസ്റ്റിന് വിധേയരാക്കി മെഡിക്കല്‍ ക്യാമ്പില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ എന്‍.പി.രാജന്‍, പനത്തടി സിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ സി.സുകു എന്നിവര്‍ രോഗികളെ പരിശോധിച്ചു. മഴക്കാല രോഗങ്ങള്‍ക്ക് മരുന്ന് വിതരണവും നടത്തി. ആരോഗ്യ പ്രവര്‍ത്തക സംഘം പനി ബാധിത പ്രദേശങ്ങളില്‍ ഗൃഹ സന്ദര്‍ശനം നടത്തി, ഉറവിട നശീകരണം, നോട്ടീസ് വിതരണം, പനി ചികിത്സാ, കൊതുക് കൂത്താടി നശീകരണം, ബോധവല്‍ക്കരണം പനി ബാധിത വീടുകളില്‍, വീട്ടിനുള്ളില്‍ കൊതുക് നശീകരണത്തിനായി മരുന്ന് തളിച്ചു. കാസറഗോഡ് ഡിവിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹോഗിംഗ് നടത്തി. ഗൃഹ സന്ദര്‍ശനത്തിനും മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ വാര്‍ഡ് മെമ്പര്‍ കുഞ്ഞമ്പു, ജില്ലാ മാസ് മീഡിയ ഓഫീസര്‍, എം.രാമചന്ദ്ര, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ പി.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ജോണി പി ജോസ്, വേണുഗോപാലന്‍, രാജന്‍ കണിയറ, ഫാര്‍മസിസ്റ്റ് ജോണ്‍, ബിനോ കെ തോമസ്, ഷെര്‍ലി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.