സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ്

Friday 8 July 2016 10:41 am IST

കാസര്‍കോട്: കോടോം-ബേളൂര്‍ പഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, മൂന്നാംമൈല്‍ സാരഥി കലാ-സാംസ്‌കാരിക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 10ന് മൂന്നാംമൈല്‍ സാരഥി അങ്കണത്തില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും, മരുന്ന് വിതരണവും നടക്കും. ക്യാമ്പ് രാവിലെ 10ന് പഞ്ചായത്ത് അംഗം സി.കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യും. സാരഥി ചികിത്സാ സഹായസമിതി പ്രസിഡന്റ് കെ.പി.കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എ.വി.മണി സ്വാഗതവും വി.രാജേഷ് നന്ദിയും പറയും. ക്യാമ്പിനോടനുബന്ധിച്ച് മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.