ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

Friday 8 July 2016 10:42 am IST

ബന്തടുക്ക: ഭാരതീയ ചികിത്സാവകുപ്പ്, കുറ്റിക്കോല്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, കുറ്റിക്കോല്‍ പഞ്ചായത്ത,് എയുപിസ്‌കൂള്‍ ഹെല്‍ത്ത് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ എയുപി സ്‌കൂളില്‍ വെച്ച് ഏകദിന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. കുറ്റിക്കോല്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ വന്‍തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പ് നടത്തുന്നത്. ഒമ്പതിന് രാവിലെ ഒമ്പത് മണിമുതല്‍ രണ്ട് മണിവരെ നടക്കുന്ന ക്യാമ്പിന് ഭാരതീയ ചികിത്സാവകുപ്പിലെ വിദഗ്ധഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.