ഗോതമ്പിനും വെളിച്ചെണ്ണയ്ക്കും വില കൂടും

Friday 8 July 2016 12:51 pm IST

തിരുവനന്തപുരം: വെളിച്ചെണ്ണ, ബര്‍ഗര്‍, പിസ, പാസ്ത തുടങ്ങിയവയ്ക്ക് വില കൂടും. ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഇവയുടെ നികുതി വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നാണിത്. വെളിച്ചണ്ണയുടെ നികുതി അഞ്ചു ശതമാനമായാണ് ഉയര്‍ത്തിയത്. ഇതില്‍ നിന്ന് ലഭിക്കുന്ന അധിക വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. തേങ്ങയുടെ സംഭരണ വില 25ല്‍ നിന്ന് 27 രൂപയായി ഉയര്‍ത്തിയതായും ഐസക് അറിയിച്ചു. തുണിത്തരങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെയാണ് വില ഉയരാന്‍ സാഹചര്യമൊരുങ്ങിയത്. ബ്രാന്‍ഡഡ് റസ്‌റ്റോറന്റുകളിലെ പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ക്ക് ഫാറ്റ് നികുതി ഏര്‍പ്പെടുത്തി. പാക്കറ്റില്‍ എംആര്‍പിയുള്ള ഗോതമ്പ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനമാണ് നികുതി. ബര്‍ഗര്‍, പിസ എന്നിവയ്ക്ക് 14 % നികുതിയാണ് ഏര്‍പ്പെടുത്തിയത്. വിലകൂടുന്നവ

 • പായ്ക്കറ്റില്‍ എംആര്‍പി അച്ചടിച്ച ഗോതമ്പ് ഉല്‍പ്പന്നങ്ങള്‍
 • വസ്തു രജിസ്‌ട്രേഷന്‍ ഫീസ്
 • ബ്രാന്‍ഡഡ് റസ്റ്ററന്റുകളിലെ പാകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍
 • തുണിത്തരങ്ങള്‍
 • ഡിസ്‌പോസിബിള്‍ ഗ്ലാസ്
 • പ്ലേറ്റ്
 • വെളിച്ചെണ്ണ
 • സ്വര്‍ണം
 • ബര്‍ഗര്‍
 • പിസ
 • ബസുമതി അരി
 • അലക്കു സോപ്പുകള്‍
 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.