തിരുവനന്തപുരം: ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിച്ച പതിനാലാമത് നിയമസഭാ ബജറ്റ് സാധാരണക്കാരനെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ധനമന്ത്രി കെ.എം.മാണി. ബജറ്റ് വെറും വാചകക്കസര്‍ത്ത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
നികുതി വര്‍ധനവുകളെല്ലാം സാധാരണക്കാരനെ ബാധിക്കുന്നതാണ്. വെളിച്ചെണ്ണയുടെ നികുതി വര്‍ധനവ് പാമോയിലിന്റെ ആവശ്യം കൂട്ടുമെന്നും അത് തേങ്ങയുടെ വിലയിടിവിന് കാരണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്സ് ഏര്‍പ്പെടുത്താനുള്ള നീക്കവും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുക സാധാരണക്കാരാണ്. അത് കൊണ്ട് ഇതും സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: