ചവറ: സേവാഭാരതി നീണ്ടകര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ നീണ്ടകര ഫൗണ്ടേഷന് താലൂക്ക് ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശൗചാലയങ്ങളും ആശുപത്രി പരിസരവും സേവാഭാരതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ബിജെപി നേതാവ് ബേബിജോണ്‍ സേവാപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സേവാപ്രമുഖ് കല്ലേക്കുളം രാജന്, താലൂക്ക് സേവാപ്രമുഖ് മനോജ്, മണ്ഡല് കാര്യവാഹ് കൃഷ്ണരാജ്, മണ്ഡല് സേവാപ്രമുഖ് വിനോദ്, ബാബു, സജി, ശിവദാസന്‍, ദീപു, അരുണ്‍ തുടങ്ങിയവര്‍ സേവാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. നീണ്ടകര മണ്ഡലത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: