കോഴിക്കോട്: ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ജന്മദിനത്തില് തുടക്കം കുറിച്ച മഹാസമ്പര്‍ക്ക യജ്ഞത്തിന്റെ ഭാഗമായി ചരിത്രകാരന് ഡോ. എം.ജിഎസ് നാരായണനെ സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് എംജിഎസിനെ കണ്ടത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, എ. പ്രദീപ് കുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ്, സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന് തുടങ്ങിയ നേതാക്കളെയും സന്ദര്‍ശിച്ചു. ബിജെപി നേതാക്കളായ പി. ജിജേന്ദ്രന്‍, ടി. വി. ഉണ്ണികൃഷ്ണന്, സനല്‍കുമാര്‍, അഡ്വ. വി.പി. വേണു, അഡ്വ. സുധീര്‍, ഇ. പ്രശാന്ത്കുമാര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
താമരശ്ശേരി: ഭാരതീയ ജനസംഘം സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മദിന ആചരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന മഹാസമ്പര്‍ക്കത്തിന് കൊടുവള്ളി മണ്ഡലത്തില്‍ തുടക്കം കുറിച്ചു. സമ്പര്‍ക്കത്തിന്റെ ഭാഗമായി ഏകാത്മ മാനവദര്‍ശനം മനുഷ്യ ജീവിതത്തില്‍ എന്ന പുസ്തകം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തേവള്ളി, കവിയും എഴുത്തുകാരനുമായ പി.വി. ദേവരാജിന് നല്കി സമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് വി.കെ. ചോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. പ്രഭാകരന് നമ്പ്യാര്‍, ഒ.കെ. ഷാജി, കെ.പി. ശിവദാസന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: