വിദ്യാര്‍ത്ഥികള്‍ക്ക് മാജിക്കിലൂടെ ബോധവല്‍ക്കരണം

Friday 8 July 2016 3:40 pm IST

കൊട്ടാരക്കര: പൂയപ്പള്ളി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് മാജിക്കിലൂടെ ബോധവത്കരണം നടത്തി. വെളിയം ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ ട്രെയിനര്‍ ശാന്തകുമാറാണ് കേഡറ്റുകളെ പരിശീലിപ്പിക്കുന്നത്. ലഹരി സമൂഹത്തിനും കുടുംബത്തിനും വ്യക്തി ജീവിതത്തിനും വരുത്തുന്ന ദുരിതങ്ങള്‍ അക്കമിട്ട് നിരത്താനും അത് കുട്ടിമനസ്സുകളില്‍ അരക്കിട്ടുറപ്പിക്കാനും ഉതകുന്ന വിധത്തിലാണ് ശാന്തകുമാര്‍ ബോധവത്കരണത്തെ മാജിക്കുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നത്. സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എഴുകോണ്‍ സിഐ അനില്‍കുമാര്‍.ടി ഉദ്ഘാടനം ചെയ്തു. മുന്‍ സിഐ സി.ജോണിന് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സ്വയംതൊഴില്‍ യൂണിറ്റായ ചവിട്ടുപായ നിര്‍മ്മാണപദ്ധതിയും സിഐ ഉദ്ഘാടനം ചെയ്തു. സിവില്‍ പോലിസ് ഓഫീസര്‍ ഒ.ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ.പി.ഗീതാകുമാരി, സബ് ഇന്‍സ്‌പെക്ടര്‍ ഐ.ഫറോസ്, കോട്ടാത്തല ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി ഡി.കെ.ഷിബു, അദ്ധ്യാപകരായ മധുകുമാര്‍, ലേഖ, ആശ, അനിത, വിജയമ്മ, മേഴ്‌സി, സിപിഒമാരായ വി.റാണി, എ.എന്‍.ഗിരിജ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.