പോളിടെക്‌നിക് പ്രവേശനം: കൗണ്‍സലിങ് 11നും 12നും

Friday 8 July 2016 7:52 pm IST

ആലപ്പുഴ: ജില്ലയിലെ പോളിടെക്‌നിക് കോളജുകളിലെ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കൗണ്‍സലിങ് 11നും 12നും ചേര്‍ത്തല ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ നടക്കും. 1600 റാങ്ക് വരെയുള്ള അപേക്ഷകരും 1700 റാങ്ക് വരെയുള്ള സംവരണ വിഭാഗക്കാരും 2000 റാങ്ക് വരെയുള്ള മുസ്ലിം വിഭാഗക്കാരും 2300 റാങ്ക് വരെയുള്ള കുടുംബി വിഭാഗക്കാരും 2500 റാങ്ക് വരെയുള്ള പട്ടികജാതി വിഭാഗക്കാരും 4000 റാങ്ക് വരെയുള്ള പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗക്കാരും ഐ.ടി.ഐ., വിഎച്ച്എസ്‌സിക്കാരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട കുശവ അനുബന്ധ വിഭാഗക്കാരും, പട്ടികവര്‍ഗ വിഭാഗക്കാരും അംഗപരിമതരും ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍പ്പെട്ടവരും ജൂലൈ11 നു സ്ട്രീം ഒന്നില്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം. റാങ്ക് 1600 വരെയുള്ള അപേക്ഷകര്‍ രാവിലെ 7.30 മുതല്‍ ഒമ്പതിനു മുമ്പായും റാങ്ക് 1601 മുതല്‍ 1700 വരെയുള്ള സംവരണ വിഭാഗക്കാര്‍ ഒമ്പതു മുതല്‍ 10നു മുമ്പായും രജിസ്റ്റര്‍ ചെയ്യണം. കായംകുളം വനിതാ പോളിടെക്‌നിക് കോളജിലെ സ്ട്രീം രണ്ടില്‍പ്പെട്ട കൊമേഴ്‌സ്യല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് റാങ്ക് ഒന്നു മുതല്‍ 1000 വരെയുള്ള എല്ലാ വിഭാഗക്കാരും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വി.എച്ച്.എസ്.ഇ, പിന്നാക്ക ക്രിസ്ത്യന്‍, അംഗപരിമിതര്‍, കുശവ അനുബന്ധ വിഭാഗക്കാരും, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും ജൂലൈ 12നു രാവിലെ എട്ടു മുതല്‍ ഒമ്പതു വരെയുള്ള സമയത്ത് രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കണം. കാര്‍മല്‍ പോളിടെക്‌നിക്ക് കോളജിലെ സ്വാശ്രയ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ ജൂലൈ 12ന് ഉച്ചയ്ക്ക് 12 മുതല്‍ ഒന്നു വരെ രജിസ്റ്റര്‍ ചെയ്തു കൗണ്‍സലിങില്‍ പങ്കെടുക്കണം. പങ്കെടുക്കുന്നവര്‍ റ്റിസി ഒഴികെയുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഏതെങ്കിലും പോളിടെക്‌നിക് കോളജില്‍ അഡ്മിഷന്‍ ലഭിച്ചവരും ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും അഡ്മിഷന്‍ സ്ലിപ്, ഫീസടച്ച രസീത് തുടങ്ങിയവ ഹാജരാക്കണം. ഫീസ് 5,000 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.